July 15, 2026

പെന്‍ഷനേഴ്‌സ് യൂണിയന്‍ സമ്മേളനം മറ്റന്നാൾ തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ> കേരളാ സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 26ാം ജില്ലാ സമ്മേളനം ആറ്, ഏഴ് തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ആറിന് പകല്‍ 10 ന്് ജില്ലാ പ്രസിഡന്റ് പി രാജന്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. 
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തും. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്ഥാന വൈസ്പ്രസിഡന്റ് എം സി കുര്യാക്കോസ്, ജില്ലാ സെക്രട്ടറി എസ് സി ജോണ്‍,  എം ജി രാജന്‍,  വി കെ ശ്രീധര്‍ എന്നിവര്‍ നിര്‍വഹിക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, ജില്ലാ പഞ്ചായത്ത് സി ഓമന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സി അസൈനാര്‍, കെ.കെ വിശ്വനാഥന്‍ സംസാരിക്കും.
  രണ്ടിന് നടക്കുന്ന വനിതാ സമ്മേളനം സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും. ആലീസ് മാത്യു, നളിനി കെ ചന്ദ്രന്‍, പി കെ ലീലാഭായ്, മാഗി വിന്‍സെന്റ്, വി ടി മേരി, ഉഷാബേബി സംസാരിക്കും. ഏഴിന് പകല്‍ പത്തിന് പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ ജി പത്മനാഭപ്പിള്ള, വൈസ്പ്രസിഡന്റ് എം സി കുര്യാക്കോസ്, ടി ഗോപിനാഥ്, മണി പൊന്നോത്ത്, എം ജി കമലമ്മ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുക്കും. 
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എം സി കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് പി രാജന്‍, സെക്രട്ടറി എസ് സി ജോണ്‍, വൈസ്പ്രസിഡന്റ് കെ കെ വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *