May 1, 2026

രോഗികൾക്ക് സാന്ത്വനമാകാൻ അവർ പാട്ടു പാടി : എട്ട് ലക്ഷം നൽകി നാട്ടുകാർ

0
IMG_20180404_123130
By ന്യൂസ് വയനാട് ബ്യൂറോ
ചികിത്സാ ഫണ്ട് കൈമാറി
കല്‍പ്പറ്റ > ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന മാനന്തവാടി പേര്യയിലെ ഒമ്പതു വയസ്സുകാരന്‍ അഫ്‌നാസിനായി മേപ്പാടി കാരുണ്യ സ്പര്‍ശം മ്യൂസിക്കല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി തെരുവ് ഗാനമേളയിലൂടെ ശേഖരിച്ച 40,000 രൂപ കൈമാറി. 
വയനാട് പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ സിഐ പി പി ജേക്കബ് അഫ്‌നാസിന്റെ രക്ഷിതാക്കളെ തുക ഏല്‍പ്പിച്ചു. സൊസൈറ്റിയുടെ രണ്ടാംഘട്ട സഹായമാണിത്. കാരുണ്യസ്പര്‍ശം രൂപീകരിച്ച് ഏഴ് മാസത്തിനിടെ തെരുവ് ഗാനമേളയിലൂടെ എട്ടു ലക്ഷത്തിലധികം രൂപയാണ് ശേഖരിച്ചത്. പരിപാടിയില്‍ ജാബിര്‍ഷ, ആനന്ദ് പാലക്കാട്, മുജീബ് റഹ്മാന്‍, അബൂതാഹിര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *