July 15, 2026

പിണറായി സര്‍ക്കാര്‍ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍

0
obc-morcha
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പിണറായി സര്‍ക്കാര്‍ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സര്‍വ്വീസില്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് മാറിമാറി അധികാരത്തിലെത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ സര്‍ക്കാര്‍ സര്‍വ്വീസുകളിലും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലും സംവരണ സമുദായങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിയമനങ്ങളെകുറിച്ച് കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നില്ല. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ പിന്നോക്ക വികസന കോര്‍പ്പറേഷന് സാധിച്ചിട്ടില്ല. 2017ല്‍ പിന്നോക്ക വികസന ക്ഷേമത്തിന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച 130 കോടിയില്‍ 15 ശതമാനംപോലും വിനിയോഗിച്ചിട്ടില്ല. 2018 ലെ ബജറ്റില്‍ പിന്നോക്ക വികസന ക്ഷേമം അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്നും പുഞ്ചക്കരി സുരേന്ദ്രന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.വി.ന്യൂട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ദീനദയാല്‍, കെ.പി.രാജന്‍, പി.ജി.ആനന്ദ്കുമാര്‍, ടി.എ.മാനു, കെ.എം.പൊന്നു, ലക്ഷ്മികുട്ടി, ടി.വി.ജയ, സ്വാമിനാഥന്‍, പുഷ്‌ക്കരന്‍ ബത്തേരി, പി.എന്‍.കരുണാകരന്‍, എം.കെ.രവി, ആരോട രാമചന്ദ്രന്‍, ടി.എം.സുബീഷ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *