തെരുവിൽ മികവുത്സവം നടത്തി മികവു കാട്ടി പുതുശ്ശേരിക്കടവ് വിവേകോദയം എൽ പി സ്കൂൾ
തെരുവിൽ മികവുത്സവം നടത്തി മികവു കാട്ടിക്കൊണ്ട് പുതുശ്ശേരിക്കടവ് വിവേകോദയം എൽ പി സ്കൂൾ.
2018 ഏപ്രിൽ 10ന് പടിഞ്ഞാറത്തറ 16ാം മൈൽ ടൗണിലാണ് മികവുത്സവം നടത്തിയത്. ഒരു അധ്യയന വർഷത്തെ പഠന വിജയത്തെ ആടിയും പാടിയും കുട്ടികൾ വെളിപ്പെടുത്തിയപ്പോൾ നാട്ടുകാർക്കത് കൗതുകമായി.സ്കൂൾ PTA പ്രസിഡന്റ് സജി പി.സി .ആദ്ധ്യക്ഷം വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ :പി .ഡി മത്തായി നിർവ്വഹിച്ചു.ചെറിയാൻ മാസ്റ്റർ, ബീന.പി ,രശ്മി ആർ നായർ, ബിന്ദു, റോസ, മൊയ്തു, രമ്യ, ലത എന്നീ അധ്യാപകർ നേതൃത്വം നൽകി.






Leave a Reply