May 3, 2024

ബാണസുര പുഷ്പമേളയിൽ വെർട്ടിക്കൽ ഗാർഡൻ മാതൃക തോട്ടം

0
Img 20180410 Wa0039
ബാണസുര പുഷ്പമേളയിൽ വെർട്ടിക്കൽ ഗാർഡൻ മാതൃക തോട്ടം
പടിഞ്ഞാറത്തറ: ബാണസുര പുഷ്പ മേളയിൽ സന്ദർശകർക്ക് പുത്തൻ അറിവ് പകർന്ന് വെർട്ടിക്കൽ ഗാർഡൻ . ഉദ്യാന കവാടത്തോട് ചേർന്നാണ് വെർട്ടിക്കൽ ഗാർഡൻ നിർമിച്ചിരിക്കുന്നത് . 
കുറഞ്ഞ സ്ഥലത്ത് കൂടുതൽ പുഷ്പങ്ങൾ എന്ന പുതിയ രീതിയാണിത്" അതിനാൽ തന്നെ പുഷ്പ മേളയ്ക്ക് എത്തുന്ന സന്ദർശകരുടെ മനം മയക്കുന്നുണ്ട്. വീടിന്റെ അകത്തളങ്ങളിൽ വരെ ഈ രീതി പരീക്ഷിക്കാവുന്നതാണ്. ഒരു ചതുരശ്ര അടിയിൽ കുറഞ്ഞത് 15 ചെടി ചട്ടിക്കൾ വയ്ക്കാവുന്നതാണ് .
.വെർട്ടിക്കൽ ഗാർഡനുവണ്ടി എടക്കുന്ന ചെടിച്ചട്ടികളിൽ മണ്ണിനു പകരം ചകിരിച്ചോറ് അടങ്ങിയ ജൈവ മിശ്രിതമാണ് ഉൾപ്പെടുത്താറുള്ളത്.  ഏതു രീതിയിലുള്ള പുഷ്പ്പങ്ങളും ഈ രീതിയിൽ നടാവുന്നതാണ്.
 വീടിനോട് ചേർന്ന് പൂന്തോട്ടം നിർമിക്കാൻ സ്ഥലമില്ലാത്തവർക്ക് വെർട്ടിക്കൽ ഗാർഡൻ എന്തുകൊണ്ടും ഏറെ അനുയോജ്യമാണ്  .കൂടാതെ നഗരത്തിൽ ജീവിക്കുന്നവർക്കും ഈ പുത്തൻ  രീതി പരീക്ഷിക്കാവുന്നതാണ് . പച്ചക്കറികളും ഈ രീതിയിൽ നട്ടുവളർത്താവുന്നതാണ്.
ബാണാസുര പുഷ്പോത്സവത്തിന്റെ പ്രധാന സംഘാടകരിലൊന്നായ ചീരക്കുഴി നഴ്സറി മാനേജിംഗ് ഡയറക്ടറും മികച്ച കർഷകനും കാർഷിക മേഖലയിലെ പരിശീലകനുമായ ജോസ് ചീരക്കുഴിയുടെ നേതൃത്വത്തിലാണ്  വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിട്ടുള്ളത്. 
ഹൈഡൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് മെയ് 31-ന് അവസാനിക്കുന്ന തരത്തിൽ രണ്ട് മാസത്തെ പുഷ്പോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *