May 3, 2026

ഗ്രാമീണ ഗവേഷക സംഗമം മെയ് 14 മുതല്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍
(കെ.എസ്.സി.എസ്.ടി.ഇ) എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ
സഹകരണത്തോടെ മെയ് 14, 15, 16 തീയതികളില്‍ കല്‍പ്പറ്റ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ ഗ്രാമീണ ഗവേഷണ സംഗമം (റിം 2018) സംഘടിപ്പിക്കുന്നു. സംഗമം 14ന്
രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍ തങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും. മികച്ച സാങ്കേതിക വിദ്യകള്‍
വികസിപ്പിക്കുന്ന ഗ്രാമീണ ഗവേഷകര്‍ക്ക് സമ്മാനം നല്‍കും. വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ വില്‍ക്കാനും വാങ്ങാനും അവസരമുണ്ടാകും.റിമ്മില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഗ്രാമീണ ഗവേഷകരും സാങ്കേതിക ഗവേഷക വിദ്യാര്‍ത്ഥികളും ഏപ്രില്‍ 20നകം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍
director@mssrfcabc.res.in,9496205785 ലും ലഭിക്കും.
 എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടന്ന യോഗത്തില്‍
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ചെയര്‍മാനും എം.എസ്.എസ്. ഡയറക്ടര്‍ ഡോ.വി.ബാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *