കൊഴിഞ്ഞുപോക്ക് നേരിടാന്‍ കര്‍മ്മസമിതി രൂപവത്കരിക്കും സമ്പൂര്‍ണ്ണ വിദ്യാലയ പ്രവേശനം ലക്ഷ്യം
ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മ്മസമിതി വേണമെന്ന് ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. വിവിധ കാരണങ്ങളാല്‍ ജില്ലയിലെ സ്‌കൂളില്‍ നിന്നും ആദിവാസി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പോകുന്ന അവസ്ഥ തുടരുകയാണ്. അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ കൂടുതല്‍ കാര്യക്ഷമതയോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ കര്‍മ്മസമിതി അനിവാര്യമാണ്.
ഈ കഴിഞ്ഞ അദ്ധ്യയനവര്‍ഷം 607 കുട്ടികള്‍ വിവിധ ക്ലാസ്സുകളില്‍ നിന്നും കൊഴിഞ്ഞു പോയതായി കണക്കെടുപ്പില്‍ കെത്തിയിരുന്നു. ഇടയ്ക്കുള്ള കൊഴിഞ്ഞുപോക്ക്,
സ്ഥിരമായുള്ള കൊഴിഞ്ഞു പോക്ക്, പ്രത്യേക അവസരത്തില്‍ മാത്രം ക്ലാസ്സില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് മിക്ക വിദ്യാലയങ്ങളിലും ആദിവാസി കുട്ടികളുടെ
ഹാജറുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍. കാപ്പി, അടക്ക തുടങ്ങിയ വിളകളുടെ വിളവെടുപ്പ് കാലം , ഉത്സവകാലം, മഴക്കാലം തുടങ്ങിയ അവസരങ്ങളിലാണ് സ്‌കൂളില്‍
നിന്നും ഏറ്റവും കൂടുതല്‍ കൊഴിഞ്ഞു പോക്കുള്ളത്. ആരോഗ്യം, സാമൂഹികം, സാമ്പത്തികപരമായ പ്രശ്‌നങ്ങളാണ് സ്‌കൂള്‍ പഠനത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നത്. കോളനിയില്‍ സാംക്രമിക രോഗങ്ങള്‍ പിടിപെടുമ്പോള്‍ , സ്‌കൂളില്‍ പോകാന്‍
യൂണിഫോമില്ലാത്ത സാഹച ര്യങ്ങളിലുമെല്ലാം കുട്ടികള്‍ പഠനം മുടക്കുന്നതായി എസ്.
എ സ്.എ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരുന്നു. ചെറിയ കുട്ടികളെ നോക്കാന്‍ മുതിര്‍ന്ന കുട്ടികളെ നിയോഗിക്കുന്ന വേളയിലും പഠനം മുടങ്ങുന്നു. വീട്ടില്‍ പാഠപുസ്തകങ്ങളും
മറ്റും സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഇവ നഷ്ടപ്പെടുമ്പോള്‍ സ്‌കൂളിലേക്ക് പോകാന്‍ ഇവര്‍ മടികാണിക്കുന്നു. വൈദ്യുതി ഇല്ലാത്തതും യാത്രാ സൗകര്യമില്ലാത്തതുമെല്ലാം കൊഴിഞ്ഞുപോക്കിന് കാരണമാണ്.
ജില്ലയില്‍ വിവിധ വകുപ്പുകളെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും
കോര്‍ത്തിണക്കി കൊഴിഞ്ഞുപോക്കിനെ എങ്ങിനെയൊക്കെ നേരിടാം എന്നതിനെ കുറിച്ച് കര്‍മ്മ പദ്ധതി രൂപവത്കരിക്കും. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ യഥാര്‍ത്ഥ ഹാജര്‍
നില രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടാക്കുക, ഉദ്യോഗസ്ഥതല പരിശോധന കര്‍ശനമാക്കുക, കോളനികളില്‍ സാമൂഹിക പഠന മുറികള്‍ ഉറപ്പാക്കുക തുടങ്ങിയവയും ലക്ഷ്യമാണ്.
പ്രാദേശിക പാഠ്യപദ്ധതിയും ഇവര്‍ക്കായി രൂപപ്പെടുത്താന്‍ ശ്രമിക്കും. ജനപ്രതിനിധികളും
ഉദ്യോഗസ്ഥരും ബ്ലോക്കുകളായി തിരിഞ്ഞ് കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്തു.സമ്പൂര്‍ണ്ണവിദ്യാലയ പ്രവേശനത്തിന് മുന്നൊരുക്കങ്ങള്‍ നടത്താനും ധാരണയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്,
ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എ സ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി. എന്‍. ബാബുരാജ് കൊഴിഞ്ഞുപോക്ക് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് അവതരിപ്പി ച്ചു.





Leave a Reply