May 3, 2024

കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിഷമില്ലാത്ത വിഷുവിനായി കുടുംബശ്രീ ചന്തകള്‍

0
Dsc 0324
കല്‍പ്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിഷുചന്ത ആരംഭിച്ചു. കല്‍പ്പറ്റ വിജയ പമ്പിന് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ച വിഷു ചന്തയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 26 സി.ഡി.എസുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉല്‍പ്പന്നങ്ങളാണ് ചന്തയില്‍ വില്‍പ്പനക്കായെത്തിയത്. വിപണിയില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ എത്തിച്ചു നല്‍കുക എന്നതാണ് കുടുംബശ്രീ വിഷുചന്തയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 
വിവിധ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മണ്‍പാത്രങ്ങള്‍  തുടങ്ങിയവ ചന്തയില്‍ ലഭ്യമാകും. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ വഴി ഉല്‍പാദിപ്പിച്ചെടുക്കുന്ന വിഷരഹിത ജൈവപച്ചക്കറിയും  വിഷുചന്തയില്‍ ലഭിക്കും. എല്ലാ ഉല്‍പന്നങ്ങള്‍ക്കും പൊതുവിപണിയിലേക്കാളും പരമാവധി വില കുറച്ചാണ് വില്‍ക്കുന്നത്. കൂടാതെ ഉല്‍പാദകര്‍ക്ക് കൂടുതല്‍ വില നല്‍കുകയും ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാകുന്നു എന്നതാണ് കടുംബശ്രീ വിഷുചന്തയുടെ പ്രധാന പ്രത്യേകത. ചക്കയുടെ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഇതുവഴി ലഭ്യമാകുന്നുണ്ട്. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും വെള്ളി, ശനി ദിവസങ്ങളിലായി വിഷുചന്തകള്‍ പ്രവര്‍ത്തിക്കും.  വിഷരഹിത പച്ചക്കറിക്കും മറ്റ് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്കുമായി നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്.  വയനാടിന്റെ തനത് വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് തനിമ, പരിശുദ്ധി, കേരളീയത എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വിഷുചന്ത ഒരുക്കിയത്. 
വിഷുചന്തയുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിത, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എ ഹാരിസ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *