ബാണാസുര പുഷ്പോത്സവത്തിൽ സഞ്ചാരികളുടെ മനം കവർന്ന് ഡാലിയ വസന്തം
പടിഞ്ഞാറത്തറ:- ബാണാസുരയിലെ പുഷ്പ മേളയിൽ കാണികളുടെ മനം കവർന്ന് ഡാലിയ വസന്തം . വ്യത്യസ്ത നിറത്തിലും വലുപ്പത്തിലുമുള്ള ഡാലിയ ഉദ്യാനമാണ് കാണികളെ ആകർഷിക്കുന്നത് .ഹൈഡൽ ടൂറിസം വകുപ്പ് ,ചീരക്കുഴി നഴ്സറി ,നാഷണൽ യൂത്ത് പ്രൊമോഷൻ കൗൺസിൽ എന്നിവരുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച എഴുപതിലധികം വ്യത്യസ്ത ഇനം ഡാലിയ പൂക്കൾ കൊണ്ട് സജീവമാണ് ഈ ഗാർഡൻ .
ചാണകപ്പൊടിയും ,എല്ലുപ്പൊടിയുമാണ് വളമായി ഉപയോഗിച്ചു വരുന്നതെന്ന് ചീരക്കുഴി നഴ്സറി ജീവനക്കാർ പറയുന്നു . ദിവസവും രണ്ട് നേരം ജല പരിപാലനവും നടത്തുന്നുണ്ട്.
പുഷ്പ സൗന്ദര്യം അടുത്തറിയാനായി ധാരാളം വിദേശികളും, സ്വദേശികളും ദിവസവും എത്തുന്നുണ്ടെന്ന് സംഘടക്കാർ പറഞ്ഞു. റൂബി റെഡ്, അലാമോസ് ,ബ്രൈഡ് ടു ബി ,ബാർബർഷോപ്പ് തുടങ്ങിയ ഇനങ്ങളാണ് ബാണാസുരയിൽ എത്തിയിരിക്കുന്നത്. ഇത് കൂടാതെ ഓർക്കിഡ് ,ഹൈഡ്രാഞ്ചിയ, റോസ ,ആന്തൂറിയം ,ജമന്തി ,പെറ്റോണിയ തുടങ്ങിയവയും ഉണ്ട് .






Leave a Reply