May 19, 2024

പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദൽ റോഡ്: പ്രതിഷേധ കൂട്ടായ്മയും റാലിയും 20-ന്

0
 പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറച്ചു രം ബദൽ റോഡിനോട് അധി: കൃതർ കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പാതയ്ക്കു വേണ്ടി ഭൂമി വിട്ടു നൽകിയവർ പ്രത്യക്ഷ സമരത്തിലേക്ക്. കഴിഞ്ഞ 23 വർഷമായി മാറി മാറി വന്ന സർക്കാരുകളും ജനപ്രതിനിധികളും കടുത്ത വഞ്ചനയാണ് ഈ കാര്യത്തിൽ വയനാടൻ ജനതയോട് കാണിക്കുന്നത്. ചുരത്തിൽ ഗതാഗത തടസ്സവും, അപകടങ്ങളും ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഉധ്യോഗസ്ഥ വൃന്ദവും ജനപ്രതിനിധികളും ഇരുട്ടുക്കൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുകയാണ്. 60% പണി പൂർത്തികരിച്ച പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡിന്റെ സാദ്ധ്യതകൾ നിലനിൽക്കുമ്പോൾ തന്നെ മറ്റു ബദൽ പാതകൾക്കായി കൈകോർക്കുന്ന ജനപ്രതിനിധികളെ തെരുവിൽ നേരിടുന്ന കാലം വിദൂരത്തല്ല എന്തിനും ഏതിനും ഹർത്താലും വഴിതടയലും നടത്തുന്ന രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളിൽ പലതും നിശബ്ദത പാലിക്കുന്നത് ആരെ പ്രീണിപ്പെടുത്താനാണ്. 23 വർഷങ്ങൾക്കു മുമ്പ് തടസ്സം നേരിട്ട ഈ പാതയുടെ പുനർനിർമ്മാണത്തിന് കേന്ദ്രാനുമതിക്കായി വീണ്ടും ഒരപേക്ഷ നൽകുവാൻ കേരള സർക്കാർ തയ്യാറാവാത്തത് കടുത്ത ജനവഞ്ചനയാണ്.ഈ സാഹചര്യത്തിലാണ് കുറ്റിയാം വയൽ കാപ്പി ക്കളം കേന്ദ്രമാക്കി (പവർത്തിക്കുന്ന ചുരം ബദൽ റോഡ് കർമ്മസമിതി പാതയ്ക്കു വേണ്ടി ഭൂമി നഷ്ടപ്പെട്ടവരോട് ചേർന്ന് സമരത്തിനിറങ്ങുന്നത്.ഏപ്രിൽ 20 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പടിഞ്ഞാറത്തറ ടൗണിൽ നടക്കുന്ന പ്രതിഷേധറാലിയും പൊതുസമ്മേളനവും മുൻ കേന്ദ്ര നിയമ സഹമന്ത്രി പി.സി.തോമസ് ഉദ്ഘാടനം ചെയ്യും മത, സാമുഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയമേഖലകളിലുള്ളവർ ചടങ്ങിൽ സംസാരിക്കും. ഇതിനകം വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ പിന്തുണയാണ് ലഭിച്ചു വരുന്നതെന്ന് കർമ്മസമിതി അംഗങ്ങൾ പറഞ്ഞു. ശാന്തിനി ഷാജി അധ്യക്ഷത വഹിച്ചു.ജോൺസൻ ഒ.ജെ ലിന്റോ തോമസ്, ജോബിൾ ജോൺ, ബിനോയ് തോമസ്, കമൽ ജോസഫ്, വിനോദ് കെ.ബി.സുബിൻ ബെന്നി, തോമസ്, സുമേഷ് പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *