May 19, 2024

ഹര്‍ത്താലുകള്‍ നിരോധിക്കണം

0
അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ ഷോപ്പ്സ് കേരള (എ എ ഡബ്ളിയു കെ) വയനാട് ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.കേരളത്തില്‍ ഒരു വ്യക്തി ഹര്‍ത്താല്‍ എന്ന് പ്രഖ്യാപിച്ചാല്‍ കേരളം മുഴുവനും നിശ്ചലമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്.ഈ അവസ്ഥ മാറണം.നിത്യ ചെലവിന് കഷ്ടപെടുന്നവനെ ശിക്ഷിക്കുന്ന രീതിയിലാണ് സ്ഥിതി ഗതികള്‍.വര്‍ക്ക്‌ ഷോപ്പുകളും വ്യാപാര മേഖലയും വാഹന മേഖലകയും നിശ്ചലമാകുന്ന ഈ പ്രാകൃത സമര മുറയായ ഹര്‍ത്താല്‍ നിരോധിച്ച് കേരളത്തിലെ തൊഴില്‍ മേഖല സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ ഭരണകൂടം സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവിശ്യപെട്ടു.ജില്ലാ സെക്രട്ടറി പ്രശാന്തന്‍,ജില്ലാ ട്രഷറര്‍ ചന്ദ്രന്‍,പ്രകാശന്‍ പാട്ടത്തില്‍,സുരേഷ്,സഞ്ജയ്‌,കുട്ടിയാലി,എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *