May 19, 2024

ജനങ്ങളുടെ പ്രശ്നങ്ങൾ ഗൗനിക്കാൻ സർക്കാരിന് നേരമില്ലന്ന് പി.കെ. ജയലക്ഷ്മി.

0
Img 20180416 Wa0018
ജനങ്ങളുടെ പ്രശ്നങ്ങൾ ഗൗനിക്കാൻ സർക്കാരിന് നേരമില്ലന്ന് പി.കെ. ജയലക്ഷ്മി.

മാനന്തവാടി: പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളും ഗൗനിക്കാൻ സംസ്ഥാന സർക്കാരിന് സമയമില്ലന്നും രാഷ്ട്രീയ കൊലപാതകങ്ങളിലും ലോക്കപ്പ്  മർദ്ദനങ്ങളിലുമാണ് ഭരണകർത്താക്കൾക്ക് ശ്രദ്ധയെന്നും മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആരോപിച്ചു. മാനന്തവാടി  ജില്ലാ ആശുപത്രിയിൽ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചതിൽ പ്രതിഷേധിച്ച്  യു.ഡി.എഫ്. മാനന്തവാടി  മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 
എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61 ) ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചത്. 
ഡോക്ടർമാരുടെ സമരം നേരിടുന്നതിൽ  സർക്കാർ പരാജയപ്പെട്ടുവെന്നും ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദിവാസി സമൂഹത്തിന് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണന്നും ജയലക്ഷ്മി പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ മരണം .സാധാരണക്കാരുടെ ജീവിതം വെച്ച് സർക്കാർ പന്താടുരുതെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധയിൽ  ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ എക്കണ്ടി മൊയ്തുട്ടി, പടയൻ മുഹമ്മദ്, പി.വി.എസ്. മൂസ, എ. പ്രഭാകരൻ മാസ്റ്റർ, കമ്മന മോഹനൻ, ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു. ചികിത്സ നിഷേധിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *