May 1, 2026

കത് വ -ഉന്നാവ സംഭവങ്ങളിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസിന്റെ കലക്ട്രേറ്റ് ധർണ്ണ നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കത് വ -ഉന്നാവ സംഭവങ്ങളിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ  കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അറിയിച്ചു. നാളെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗ മായാണ് ജില്ലകളിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തുന്നത്. രാവിലെ 11-ന്  ധർണ്ണ എ.ഐ.സി.സി.അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തും. എൻ.ഡി. അപ്പച്ചൻ ഉൾപ്പെടെ വിവിധ നേതാക്കൾ സംസാരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *