May 7, 2024

ചികിത്സ കിട്ടാതെ മരിച്ച ആദിവാസി വീട്ടമ്മയുടെ കുടുംബത്തിന് അടിയന്തിര മരണാനന്തര സഹായം 15000 രൂപ നൽകണമെന്ന് ആം ആദ്മി പാർട്ടി.

0
ഡോക്ടർ മാരുടെ അനാസ്ഥമൂലം വയനാട് ജില്ലാ ആശുപത്രിയിൽ ആദിവാസി സ്ത്രീ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തിൽ ഇടത് വലത് രാഷ്ടീ പാർട്ടികളുടെ ഒത്തുകളി അവസാനിപ്പിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. .ജില്ലാ ആശുപത്രി വികസനം ജില്ലാ പഞ്ചായത്തിന്റെ കൈയ്യിലിരിക്കുന്നു .സംസ്ഥാന ഭരണം ഇടതിന്റെ കൈയ്യിലും എത്രയും വേഗം സമരം ഒത്തുതീർക്കേണ്ടതിന്റെ ആവശ്യ ത്തിൽ ഇടപെടാതെ ആദിവാസി വൃദ്ധയുടെ മരണം പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് ഉപയോഗിക്കുന്നു ജില്ലാ പഞ്ചായത്തിലെ കോൺഗ്രസിന്റെ ജനപ്രതിനിധികളെ വഴിയിൽ തടയു അല്ലാതെ പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുക അല്ല യു.ഡി എഫ് പ്രവർത്തകർ ചെയ്യേണ്ടത്   എത്രയും വേഗം ജില്ലാ ആശുപത്രി സുഖമമായി പ്രവർത്തിക്കുന്നതിന് ശാശ്വത പരിഹാരം കാണണം  അടിയന്തിര മരണാനന്തര സഹായം 15000 രൂപ നൽകണം. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആം ആദ്മി പാർട്ടി മാനന്തവാടി നിയജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ സമരം നടത്തുന്ന സാഹചര്യത്തിൽ പകരം സംവിധാനം ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. വയനാട്ടിലെ ആദിവാസികൾ അടക്കമുള്ള പാവപ്പെട്ടവർ ചികിത്സക്കായി നെട്ടോട്ടമോടുന്ന അവസ്ഥയാണ് വയനാട്ടിൽ. 
ആദിവാസികളുടെ ചികിത്സ ഉറപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ അടക്കമുള്ളവരെ പുറത്താക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ബാബു തച്ചറോത്ത്, അജി കൊളോണിയ ,മുജീബ് റഹ്മാൻ, വർഗ്ഗീസ് ആറാം മൈൽ സുനീർ തലപ്പുഴ ,ജോസ് പുന്നക്കുഴി, മാത്യു ചെറുകാട്ടൂർ, ലതീഷ് പ്രഭാകർ, മനോജ് തലപ്പുഴ, സാലിം വെള്ളമുണ്ട, ഇർഷാദ് മിയാട്, സമദ് പനമരം ജോണി പയ്യം പള്ളി, എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *