ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും പിച്ചിചീന്തികൊണ്ട് അപഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സിക്രട്ടറി സി കെ സുബൈർ
മാനന്തവാടി: ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും പിച്ചിചീന്തികൊണ്ട് അപഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സിക്രട്ടറി സി കെ സുബൈർ പ്രസ്താവിച്ചു.
ഹൈന്ദവ വിശ്വാസികളുടെ മനസ്സിൽ മുറിവേൽപ്പിച്ച് കൊണ്ട് ജനാധിപത്യ സംസ്ക്കാരത്തെ തകർക്കുകയാണ് ബിജെപി സർക്കാർ
രാജ്യത്ത് അഭിമാനമുള്ള ഓരോ പൗരനേയും അപമാനിക്കുന്ന വിധത്തിലാണ് ഇന്ത്യൻ ഭരണകൂടം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുെ
ഇന്ത്യ കരയുന്ന എന്ന പ്രമേയവുമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതു സദസ്സ് ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു സുബൈർ.
കേന്ദ്രവും കേരളവും ഭരിക്കുന്നത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് തീവ്രവാദ ഭീകരവാദ പ്രസ്താവനകളും പ്രസംഗങ്ങളൂം നടത്തുന്ന ബിജെപി ആർ എസ് എസ്സ് നേതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ന്യൂനപക്ഷ വിഭഗങ്ങൾക്കെതിരെയും മുസ്ലിം വിഭാഗങ്ങളിലെനേതാക്കൾക്കെതിരെയും കള്ളക്കേസ്സെടുക്കാനുമാണ് പിണറായി വിജയന്റെ കീഴിലുള്ള പോലീസ് സമയം കണ്ടെത്തുന്ന തെന്ന് അദ്ദേഹം പറഞ്ഞു
പ്രബുദ്ധ കേരളത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത് വാട്സ് അപ്പ് ഹർത്താലിന്റെ പേരിൽ നിരപരാധികളെ പോലീസ് പിടികൂടി ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് ടി കെ യൂനുസലിപനമരം അദ്ധ്യക്ഷത വഹിച്ചു
ഇസ്മായിൽ കമ്പളക്കാട് നാസർ ഫൈസി കൂടത്തായി പടയൻ മുഹമ്മദ് ഹാരിസ് പടിഞ്ഞാറത്തറ കണ്ണോളി മുഹമ്മദ് പടയൻ അബ്ദുള്ള അഡ്വ അബ്ദുൽ റഷീദ് പടയൻ
സലീം കേളോത്ത് കടവത്ത് ഷറഫുദ്ദീൻപി വിഎസ് മൂസ്സ സി കുഞ്ഞബ്ദുള്ള മായൻ മുതിര ജബ്ബാർ തലപ്പുഴ അർഷാദ് ചെറ്റപ്പാലം പി കെ അമീൻ ,
പെർളോത്ത് അമ്മദ്,
ഹാരിസ് കാട്ടിക്കുളം ,ഹുസ്സൈൻ കുഴി നിലം ,തോക്കൻ മമ്മൂട്ടി, സലാം വെള്ളമുണ്ട, റഫീഖ് പാറക്കണ്ടി, മോയി കാസിമി, എ കെ നാസർ, കബീർ മാനന്തവാടി ,ടി അസീസ്, അസ്ഹറുദ്ദീൻ കല്ലായി അജ്മൽ ആർവാൾ, യൂസഫ് പീച്ചംങ്കോട് എന്നിവർ സംബന്ധിച്ചു സിദ്ദീഖ് പീച്ചംങ്കോട്സ്വഗതം പറഞ്ഞു






Leave a Reply