October 4, 2026

അനധികൃത പന്നിഫാമിനെതിരെ നടപടി വേണം-ജനതാദൾ (യു)

0
By ന്യൂസ് വയനാട് ബ്യൂറോ
 
കുപ്പാടിത്തറ: വില്ലേജിലെ എരഞ്ഞാണക്കുന്നിൽ  പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമിനെതിരെ നടപടി വേണമെന്ന് ജനതാദൾ (യു) ഒമ്പതാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പന്നിഫാം പ്രവർത്തിക്കുന്നത്. ഫാമിന്റെ 50 മീറ്റർ ചുറ്റഴവിൽ ജനവാസ കേന്ദ്രമാണ്. ഇത് പ്രദേശത്തെ ജനങ്ങൾക്ക്  നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും ജലസ്രോതസുകൾ മലിനമാവുന്നതിനും കാരണമാവുന്നു. കാരണമാവുന്നു. നിരവധി തവണ പരാതി നൽകിയിട്ടും അനധികൃതമായി പ്രവർത്തിക്കുന്ന ഫാമിനെതിരെ നടപടി എടുക്കാൻ പഞ്ചായത്തോ, ആരോഗ്യവകുപ്പോ തയ്യാറായിട്ടില്ല. ഫാമിനെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം അറിയിച്ചു. കൺവെൻഷൻ  എം.കെ. ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു.  പി.കെ. മൂസ, സി.ജെ. ജയ്സൺ, സെബാസ്റ്റ്യൻ തോപ്പിൽ, എം.ടി. മാതു,  മൊയ്തു ഒണിമേൽ, കെ.എസ്. മമ്മൂട്ടി,  വി.കെ. ചന്ദ്രൻ, റഷീദ് ഞേർളേരി എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *