June 1, 2026

എം.കെ ജിനചന്ദ്രന്‍ ജന്മശതാബ്ദി ആഘോഷം: സൗജന്യ മെഡിക്കല്‍ ക്യാമ്പ് 29ന് എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എം.കെ ജിനചന്ദ്രന്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 29ന് എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പ് രാവിലെ 9.30 മുതല്‍ ആരംഭിക്കും, കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ്, കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, നേത്രരോഗം, ഗൈനക്കോളജി, ശിശുരോഗം, ദന്തരോഗം, ശ്വാസകോശ രോഗം, ത്വക്ക് രോഗം, ഇ.എന്‍.ടി, അസ്ഥിരോഗം, ഹൃദ്രോഗം, ന്യൂറോളജി,അര്‍ബുദം തുടങ്ങിയ വിഭാഗങ്ങളിലുള്ള രോഗികളെ പരിശോധിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരായ ഡോ.ജയേഷ്, ഡോ.ധനേഷ്, ഡോ.ശ്രദ്ധ, ഡോ.അനുമോള്‍, ഡോ.ശ്രീകാന്ത്, ഡോ.വിജയകുമാര്‍, ഡോ.മോഹന്‍ദാസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിരവധി പാരാമെഡിക്കല്‍ സ്റ്റാഫും പങ്കെടുക്കും. എല്ലാ വിഭാങ്ങളിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946601805, 9446257522 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ക്യാമ്പ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ടി.വി രവീന്ദ്രന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ അബു ഗൂഡല്ലായ്, എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ സുധാറാണി ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ എം.ബി വിജയ രാജന്‍ മാസ്റ്റര്‍, എ സ്മിത ടീച്ചര്‍, എം.കെ ലത്തീഫ് സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *