May 17, 2024

വീട്ടിമരം മുറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി

0
കല്‍പ്പറ്റ: അമ്പലവയല്‍, തോമാട്ടുച്ചാല്‍ വില്ലേജുകളിലെ വയനാട് വിമുക്തഭട ഭൂമിയില്‍ നിന്നുള്ള വീട്ടിമരം മുറിക്കെതിരെ നിയമ നടപടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ ഭൂമിയില്‍ നിന്നും ഇതിനകം 1100 ലധികം വീട്ടിമരങ്ങള്‍ മുറിക്കുകയുണ്ടായി. 1985 മുതല്‍ 2000 വരെയുള്ള കാലയളവില്‍ രണ്ടായിരത്തിലധികം വീട്ടിമരങ്ങള്‍ വെട്ടിവില്‍ക്കുകയുണ്ടായി. 300 വര്‍ഷത്തോളം പഴക്കമുള്ള മരങ്ങള്‍ വെട്ടിയത് യാതൊരു വികസത്തിനും വേണ്ടിയല്ലായിരുന്നു. ഇതിന് പിന്നാലെയാണ ഇതേ ഭൂമിയില്‍ നിന്നും മരം മുറിച്ചു മാറ്റുന്നത്. പൊതുമുതല്‍ സംരക്ഷിക്കാന്‍ ഭരണഘടന ഉത്തരവാദിത്വമുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആഡംബര ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനാണ് വയനാടിന്റെ പ്രകൃതി വിഭവങ്ങളെ ഇത്തരത്തില്‍ കൊള്ളയടിക്കുന്നത്. ഈ സംഭവം സംബന്ധിച്ച് റവന്യൂ വകുപ്പും, ഫോറസ്റ്റ് വകുപ്പും തയ്യാറാവുന്നില്ല. വീട്ടി മരങ്ങള്‍ മുറിക്കാന്‍ ആര്‍.ഡി.ഒയുടെ അനുമതി നിര്‍ബന്ധമാണെന്ന നിയമം കാറ്റില്‍പറത്തിയാണ് മരംമുറി നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇത് വയനാടിന്റെ കാലാവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ജില്ലയിലെ ഗുരുതരമായ പാരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര അതോറ്ററിയുടെ കീഴില്‍ വയനാട്ടിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകള്‍ കണ്ടെത്തി സംരക്ഷിക്കാനാവശ്യമായ നടപടികള്‍ വേണം. മലനിരകള്‍, വയലുകളും, തണ്ണീര്‍ത്തടങ്ങളും, പുഴകളും, തോടുകളും, വീട്ടി അടക്കമുള്ള വന്‍മരങ്ങളും വനങ്ങളും, ആദിവാസി ഗോത്രസമൂഹങ്ങളെയും ഇത്തരം അതോറിറ്റിക്ക് കീഴില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സമതി ജില്ലാ കണ്‍വീനര്‍ കെ.വി പ്രകാശന്‍, സുലോചനാ രാമകൃഷ്ണന്‍, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *