June 1, 2026

ടയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 29ന് കല്‍പ്പറ്റ എം.ജി.ടി ഹാളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ടയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 29ന് കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡന്റ് പി.സി ബിജു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സ്‌കറിയ കോട്ടയം മുഖ്യപ്രഭാഷണം നടത്തും. മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി സര്‍ക്കാറില്‍ നിന്നും ലഭിക്കേണ്ട അനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളും. 2012 മുതല്‍ വാങ്ങി കൊണ്ടിരിക്കുന്ന ചാര്‍ജ്ജില്‍ മാറ്റം വരുത്തി മെയ് ഒന്നു മുതല്‍ പുതുക്കിയ ചാര്‍ജ്ജ് വാങ്ങാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ജില്ലയില്‍ നടപ്പാക്കാനുള്ള തീരുമാനവും കണ്‍വെന്‍ഷന്‍ സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.കെ ഹാരിസ്, സെക്രട്ടറി രമേഷ് കൃഷ്ണന്‍, കമ്മിറ്റിയംഗം എം ഷൗക്കത്തലി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *