October 29, 2026

സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിനോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

0
IMG-20180426-WA0122
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിനോടനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.ഡി.എം വിംസ് മെഡിക്കൽ കോളജിന്റെ  ആഭിമുഖ്യത്തിൽ സ്നേഹദീപം സ്വാശ്രയ സംഘത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി
പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജിഷ് ഉദ്ഘാടനം ചെയ്തു.വികാരി ഫാ.കെന്നി ജോൺ അധ്യക്ഷത വഹിച്ചു. ഡി.എം വിംസ് സീനിയർ മാനേജർ സൂപ്പി കല്ലങ്കോടൻ മുഖ്യപ്രഭാഷണം നടത്തി.പ ഞ്ചായത്തംഗം സിന്ദു പുറത്തൂട്ട്, സ്വാശ്രയ സംഘം സെക്രട്ടറി ഷൈജു തോപ്പിൽ, ഇ പി സഫീർ, ശശിധരൻ ,ബിനു മാടേടത്ത് ,ജോൺ ബേബി പ്രസംഗിച്ചു.
 വൈകിട്ട് വനിതാ വടംവലി മത്സരവും സംഗീത പരിപാടികളും നടന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *