August 31, 2026

ഡോ. ബി ആര്‍ അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് സാമൂഹികനീതി ദിനാചരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ഡോ. ബി ആര്‍ അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല സാമൂഹികനീതി ദിനാചരണം നടത്തി. 'പോഷണ്‍ അഭിയാന്‍' പദ്ധതിയെക്കുറിച്ച് ചടങ്ങില്‍ വിശദീകരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍ ഉദ്ഘാടനം ചെയ്തു. വി സി സത്യന്‍ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫിസര്‍ വി ഐ നിഷ, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആര്‍ മേരി, ജെപിഎച്ച്എന്‍ കെ സുബൈറത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. എച്ച് സൂരജ്, ഹോബി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *