April 29, 2024

ഹരിതകേരളം മിഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പ്രൊജക്റ്റ് ക്ലിനിക്കുകള്‍ തുടങ്ങി

0
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പു വാര്‍ഷിക പദ്ധതിയിലേക്കുള്ള ശുചിത്വ-മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനായി ഹരിതകേരളം മിഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പ്രൊജക്റ്റ് ക്ലിനിക്കുകള്‍ തുടങ്ങി. ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി സ്വച്ഛ്ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രകാരം ജില്ലയിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ആദ്യഗഡുവായി 15 ലക്ഷം രൂപവീതം ശുചിത്വമിഷന്‍ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് നടപ്പുവര്‍ഷം ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് ക്ലിനിക്കുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്ക് പ്രതിനിധികള്‍ പ്രൊജക്ട് ക്ലിനിക്കില്‍ പങ്കെടുത്തു. കല്‍പ്പറ്റ ബ്ലോക്ക്, വിവിധ നഗരസഭകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്നു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍  ബി.കെ സുധീര്‍ കിഷന്‍, എഡിസി മാളുക്കുട്ടി, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ എ കെ രാജേഷ്, എം പി രാജേന്ദ്രന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *