May 14, 2024

സീബ്ര ലൈനില്ലാത്ത സ്ഥലത്ത് സിഗ്നൽ ബോർഡ് സ്ഥാപിച്ച് മാനന്തവാടിയിൽ ട്രാഫിക്

0
Img 20180427 Wa0009
മാനന്തവാടി: സീബ്ര ലൈനില്ലാത്ത സ്ഥലത്ത് സിഗ്നൽ ബോർഡ് സ്ഥാപിച്ചത് തലതിരിച്ച്.
മാനന്തവാടി ഗാന്ധി പാർക്ക് മൈസൂർ റോഡിൽ പി വി എസ് ബുക്ക്സ്റ്റാളിന് മുൻപിൽ സ്ഥാപിച്ച ബോർഡാണ് കൗതുകവും ബോർഡ്‌ കണ്ടവരിൽ തമാശയും സൃഷ്ടിച്ചത്
ഗാന്ധി പാർക്ക് മൈസൂർ റോഡിൽ വൺവെ സംവിധാനമാണുള്ളത്
സീബ്ര ലൈനോ മറ്റ് ഒന്നു മില്ലാത്ത സ്ഥലത്താണ് കാൽനടയാത്രക്കാർക്കുള്ളക്രോ സിംങ്ങ് സിഗ്നനലുള്ള ബോർഡ് സ്ഥാപിച്ചത് അതും തലതിരിച്ച്
ഗാന്ധി പാർക്കിൽ നിന്നും മൈസൂർ റോഡിലേക്ക് വരുന്ന ഭാഗം വൺവേയാണ് ഈ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ
കാണുന്ന വിധത്തിലാണ് ബോർഡ് വെക്കേണ്ടത് എന്നാൽ ബോർഡ് വെച്ചത് വാഹനങ്ങൾ വരുന്നതിന് വിലക്കുള്ള ഭാഗത്തേക്ക് തിരിച്ചാണ്
വളരെ വിചിത്രമായ രീതിയിൽ വെച്ച ബോർഡ് കണ്ട് പലരും കൗതുകത്തോടെ നോക്കി നിന്നു.
മാനന്തവാടി ട്രാഫിക് അഡ്വൈസറി ബോർഡിന്റെ തീരുമാനപ്രകാരം പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗമാണ് സൈൻ ബോർഡുകൾ മാനന്തവാടി ടൗണിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്
ബോർഡ് സ്ഥാപിക്കുന്ന ജോലികൾ ചെയ്യുന്നത് ബംഗാളികളാണത്രെ
ഇവർ ജോലി ചെയ്യുന്ന സമയത്ത് നിർദ്ദേശങ്ങൾ നൽകാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ആരും തന്നെ ഇല്ലാത്തതിനാലാണ് സൈൻ ബോർഡ് സ്ഥാപിച്ചതിൽവൻ അബദ്ധം സംഭവിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *