April 28, 2024

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാനിവയൽ ഹരിശ്രീ ഗ്രന്ഥശാലയിൽ ശാസ്ത്ര മേള സംഘടിപ്പിച്ചു

0
മേപ്പാടി: 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  സംസ്ഥാന    സമ്മേളന ത്തോടനുബന്ധിച്ച്  മാനിവയൽ ഹരിശ്രീ  ഗ്രന്ഥശാലയിൽ ശാസ്ത്ര മേള സംഘടിപ്പിച്ചു. 
മാനിവയൽ ഗ്രന്ഥശാല, മാനിവയൽ റസിഡൻസ് അസോസിയേഷൻ എന്നിവയുടെ സഹകരണ ത്തോടെയാണ് മേള  സംഘടിപ്പിച്ചത്. 
സമാപനത്തോടനുബന്ധിച്ച്  :നെഹ്റു ഒരു പുനർവായന: എന്ന വിഷയത്തിൽ പരിഷത്ത് സംസ്ഥാൻ മുൻ  പ്രസിഡണ്ട് :പ്രഫ. ടി.പി കുഞ്ഞിക്കണ്ണൻ:  പ്രഭാഷണം നടത്തി.  
കെ. വിശാലാക്ഷി അധ്യക്ഷയായി. 
പ്രൊ: കെ. ബാലഗോപാലൻ, പി.കെ.മുഹമ്മദ് ബഷീർ, വർഗീസുകുട്ടി എന്നിവർ സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികൾക്കും സമതാ ഉൽപ്പന്നങ്ങളുടെ പരിചയപ്പെടുത്തലിനും സോപ്പ് നിർമാണ പരിശീലനത്തിനും എ.സി മാത്യൂസ് നേതൃത്വം നൽകി.
പരിഷത്ത് പുസ്തകങ്ങളുടെയും ചൂടാറാപ്പെട്ടി,  ബയോ ബിൻ എന്നീ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും കുട്ടികൾക്കുള്ള ഒറിഗാമി പരിശീലനവും നടത്തി. 
ടി.പി. കമല,  അനിൽ വൈത്തിരി, അസിഷ രാജൻ, ഷെറിൻ ബർക്കീസ്,  അമൃതരാജൻ എന്നിൽ മേളക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *