May 1, 2026

റവന്യൂ ഭൂമിയിലെ വീട്ടി മുറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം പാക്കം ബ്രാഞ്ച് കമ്മിറ്റി

0
veetti
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>വാഴവറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ  പാക്കത്തിനു സമീപം റവന്യൂ പട്ടയഭൂമിയില്‍നിന്നു ലക്ഷക്കണക്കിനു രൂപ വിലവരുന്ന  വീട്ടി മുറിച്ചു കടത്താന്‍ ശ്രമിച്ച സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം പാക്കം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. വാഴവറ്റ-പാക്കം റോഡിനോടു ചേര്‍ന്നു കമ്പളക്കാട് സ്വദേശിയുടെ കൈവശത്തിലുള്ള ഒരേക്കര്‍ ഭൂമിയില്‍ നിന്നിരുന്നതാണ് വീട്ടി. ഇത് രഹസ്യമായി മുറിച്ച് കഷണങ്ങളാക്കി സൂക്ഷിച്ചിരിക്കയായിരുന്നു. റവന്യൂ പട്ടയഭൂമിയില്‍ വീട്ടി ഉള്‍പ്പെടെ റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ കൈവശക്കാരനു അനുമതിയില്ല. ഭൂമിയിലുണ്ടായിരുന്ന മറ്റിനം മരങ്ങള്‍ മുറിച്ചുവില്‍ക്കുന്നതിനു മറവില്‍ വീട്ടിക്കഷണങ്ങളും കയറ്റിവിടാനായിരുന്നു പദ്ധതിയെന്ന് യോഗം ആരോപിച്ചു. സെക്രട്ടറി ചാര്‍ലി ജോസഫ് അധ്യക്ഷത വഹിച്ചു. ടി.വി. സജീവ്, ടി.എ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *