June 20, 2026

ലോക തൊഴിലാളിദിനത്തിന്റെ സന്ദേശം ഉയർത്തി എഐടിയുസി മാനന്തവാടി താലുക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ റാലി നടത്തി

0
FB_IMG_1525176504292
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ലോക തൊഴിലാളിദിനത്തിന്റെ സന്ദേശം ഉയർത്തി എഐടിയുസി മാനന്തവാടി താലുക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ റാലി നടത്തി.ദിവസം എട്ടു മണിക്കൂർ പണിയെടുക്കുക എട്ടു മണിക്കൂർ വിനോദത്തിനും എട്ടു മണിക്കൂർ വിശ്രമത്തിനു .അനുവദിക്കുക എന്ന മനുഷ്യാവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ നടത്തിയ പ്രക്ഷേഭത്തിൽ ജിവത്യാഗം ചെയ്തവരുടെ ഓർമ്മ പുതുക്കി മെയ്ദിനം എത്തുമ്പോൾ ഇന്ത്യയിൽ തൊഴിലാളികളുടെ അവകശങ്ങൾ നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും വർഗീയ ശക്തികളുടെ നിക്കത്തെ ചെറുത്ത് തോൽപിക്കണമെന്നും ഗാന്ധി പാർക്കിലെ പൊതുയോഗത്തിൽ സി പി ഐ  നേതാവ് ഇ.ജെ.ബാബു അഭ്യർത്ഥിച്ചു. ജോണി മറ്റത്തിലാനി, വി.കെ.ശശിധരൻ, കെ.സജീവൻ, അസ്സിസ്കോട്ട, വി.വി.അന്റണി, ബൈജു വടക്കോട്ട്, പി.വി.മാത്യു, ദിനേശ്ബാബു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *