November 1, 2026

മന്ത്രിസഭാ വാര്‍ഷികം ; ക്വട്ടേഷനുകള്‍ ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 7
മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പ്രദര്‍ശന
നഗരിയില്‍ സെക്യൂരിറ്റി ഏര്‍പ്പെടുത്തുന്നതിന് സുരക്ഷാ സൗകര്യങ്ങള്‍ നല്‍കുന്ന
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മുദ്ര വെച്ച കവറില്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍
ക്ഷണിക്കുന്നു. ചുരുങ്ങിയത് 10 പേരും പരമാവധി 20 പേരുമാണ് ആവശ്യമായിട്ടുള്ളത്.
ക്വട്ടേഷനുകള്‍ മെയ് 5 ന് ഉച്ചയ്ക്ക് 12 മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍
ലഭിക്കണം. അന്ന് 12.30ന് ക്വട്ടേഷനുകള്‍ തുറക്കും. 04936 202529, 9562070919
 സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 
10 x 8 അടി,10 x 10 അടി, 15 x 15 അടി, 30×20 അടി
എന്നീ സൈസുകളില്‍ ബോര്‍ഡുകള്‍ ഇരുമ്പ് ഫ്രെയിമില്‍ തുണിയില്‍ നിര്‍മ്മിച്ച്
സ്ഥാപിക്കുന്നതിലേക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച
കവറില്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഒരെണ്ണത്തിനുള്ള നിരക്കാണ്
ക്വട്ടേഷനില്‍ കാണിക്കേത്. ഡിസൈന്‍ ചെയ്ത പരസ്യ വാചകം ജില്ലാ
ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ മെയ് 5 ന് രാവിലെ 11 മണിക്കകം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. അന്ന് 11.30ന് ക്വട്ടേഷനുകള്‍ തുറക്കും.
04936 202529, 9496003246.
 സംസ്ഥാന മന്ത്രിസഭയുടെ രാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 1/8
സൈസില്‍ 170 ജി.എസ്.എം ആര്‍ട്ട് പേപ്പറില്‍ ഇരുവശവും മള്‍ട്ടി കളറില്‍ 1000കോപ്പി
,2000 കോപ്പി ക്ഷണപത്രം അച്ചടിക്കുന്നതിന് പ്രിന്റിങ്ങ് സ്ഥാപനങ്ങളില്‍ നിന്നും മുദ്ര
വെച്ച കവറില്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ മെയ് 5 ന്
ഉച്ചയ്ക്ക് 2 മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. അന്ന് 2.30ന്
ക്വട്ടേഷനുകള്‍ തുറക്കും. 04936 202529, 9895668182 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *