May 17, 2024

ജില്ലയില്‍ ഫിഷറീസ് വകുപ്പിന്‍ കീഴിലെ ഹാച്ചറിയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ജില്ലയില്‍ ഫിഷറീസ് വകുപ്പിന്‍ കീഴിലെ ഹാച്ചറിയിലേക്ക്
ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ജോലിനോക്കുന്നതിന് അപേക്ഷ
ക്ഷണിച്ചു. അപേക്ഷകര്‍ വൈത്തിരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരും
ഫിഷിംഗ്, നീന്തല്‍, ഡ്രൈവിംഗ് എന്നിവ അറിഞ്ഞിരിക്കണം. വി.എച്ച്.എസ്.സി
ഫിഷറീസ് സയന്‍സ് ജയിച്ചവര്‍,ഗവണ്‍മെന്റ് റീജീയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍
ഹൈസ്‌ക്കൂളുകളില്‍ പഠിച്ചവര്‍, പ്ലംബിംഗ് ,ഇലക്ട്രിക്കല്‍ ജോലി അറിയുന്നവര്‍,
ഫിഷറീസ് ഹാച്ചറി പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10 ന് വൈകുന്നേരം 4 മണി.
വിലാസം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ലക്കിടി പി.ഒ, പൂക്കോട്, പിന്‍ 673 576.
ഫോണ്‍ 04936 255214 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *