May 17, 2024

ജപ്തി നടപടികള്‍ തടയും; ജില്ല കോണ്‍ഗ്രസ് കമ്മിറ്റി

0
കല്‍പ്പറ്റ: ജില്ലയില്‍ നാണ്യവിളകളുടെ വിലയിടിവ് മുഖാന്തിരം വീര്‍പ്പ് മുട്ടുന്ന കര്‍ഷകരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും, ജപ്തി നടപടികള്‍ നടന്നാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകന്മാര്‍ ജപ്തി തടയുമെന്നും വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി ഈ മാസം 28ന് കളക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വയനാട് എം.പി എം.ഐ ഷാനവാസ് യോഗം ഉദ്ഘാടനം ചെയ്തു. വയനാട് പാര്‍ലമെന്റിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കെ.പി.സി.സി അംഗം സോണി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, പി.പി ആലി, വി.എ മജീദ്, എന്‍.കെ വര്‍ഗീസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി പോക്കര്‍ ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, ടി. ഉഷാകുമാരി, ശകുന്ദളാ ഷണ്‍മുഖന്‍, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, എന്‍.എം വിജയന്‍, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ്മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, പി. ശോഭനകുമാരി, എക്കണ്ടണ്ടി മൊയ്തൂട്ടി, ഉലഹന്നാന്‍ നീറന്താനം,പി.കെ കുഞ്ഞു മൊയ്തീന്‍, നജീബ് കരണി, മോയിന്‍ കടവന്‍, ചിന്നമ്മ ജോസ്, മാണി ഫ്രാന്‍സീസ്, രമേശന്‍ കെ.എന്‍, ടി.ജെ ജോസഫ്, കെ.ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *