October 29, 2026

പരിമിതികളിൽ നിന്ന് പരിയാരം നേടിയത് പതിരില്ലാത്ത വിജയം: നാടിന് അഭിമാനമായി അനീസ ഫാത്തിമയുടെ ഫുൾ എ പ്ലസ്

0
IMG-20180503-WA0069
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: പരിമിതികളും പ്രയാസങ്ങളും മറികടന്ന് പരിയാരം ഗവ.ഹൈസ്കൂൾ നേടിയത് മിന്നുന്ന വിജയം .കഴിഞ്ഞ തവണ 65 ശതമാനം മാത്രമുണ്ടായിരുന്ന സ്കൂളിന് ഇത്തവണ 98.28 ശതമാനം വിജയം നേടാനായി. കഴിഞ്ഞ തവണ ജില്ലയിലെ 88 സ്കൂളുകളിൽ അവസാനത്തെ രണ്ടാമത്തെ സ്കൂളായപ്പോൾ ഇത്തവണ 31-o സ്ഥാനത്തെത്തി. ഒരു വിദ്യാർത്ഥി ഒരു വിഷയത്തിന് തോറ്റതാണ് 100 ശതമാനം നഷ്ടപ്പെടാൻ കാരണം. മുൻ വർഷങ്ങളിൽ 100 ശതമാനം കിട്ടിയ പരിയാരം സ്കൂളിൽ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഇത്തവണ 58 പേർ എഴുതിയതിൽ ഒരാൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി.  പരിയാരം സ്വദേശി കണിയാമ്പറ്റ ചിൽഡ്രൻസ് ഹോമിലെ എ.സെയ്തലവിയുടെയും സി. നർജുനയുടെയും മകളായ അനീസ ഫാത്തിമക്കാണ് എ പ്ലസ് കിട്ടിയത്.
പുതിയ കെട്ടിടം ഉണ്ടെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാൽ ഹൈടെക് ക്ലാസ്സിലേക്കുള്ള ദൂരം അകലെയാണ്. എന്നാലും മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും സ്കൂളിന്റെ പ്രത്യേകതയാണ്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ വളരെ മുന്നിലാണ്. പി.ടി.എ.യും അധ്യാപകരും തമ്മിലുള്ള കൂട്ടായ്മയാണ് മികച്ച വിജയത്തിന് പിന്നിലെന്ന് പ്രധാനാധ്യാപിക കെ.കെ.രജനി പറഞ്ഞു. പ്രാദേശിക കൂട്ടായ്മയായ ദിശയും കുട്ടികളുടെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു.
വിജയികളെ പി.ടി.എ യോഗം അഭിനന്ദിച്ചു. പി ടി.എ.പ്രസിഡന്റ് ഒ.ഹസ്സൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വാഴയിൽ അഷറഫ്, സീനിയർ അസിസ്റ്റന്റ് എം.സുനിൽകുമാർ, എ. താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *