August 9, 2026

എസ്എസ്എല്‍സി: നൂല്‍പ്പുഴ രാജീവ് ഗാന്ധി എംആര്‍എസിന് നൂറുമേനി

0
Thirunelly-Asramam-School
By ന്യൂസ് വയനാട് ബ്യൂറോ
എ സ്എ സ്എല്‍സി പരീക്ഷയില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി എംആര്‍. എ സിന് നൂറുമേനി
വിജയം. പ്രാക്തന ഗോത്രവര്‍ഗമായ കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നുള്ള കുട്ടികളാണ്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നത്. 1991ല്‍ നായ്ക്കട്ടിയില്‍ ഏകാധ്യാപക
വിദ്യാലയമായാണ് സ്ഥാപനം തുടങ്ങിയത്. പിന്നീട് മുത്തങ്ങയില്‍ എല്‍പി സ്‌കൂളായി
പ്രവര്‍ത്തനം തുടര്‍ന്നു. 1995ല്‍ യുപി സ്‌കൂളായി കല്ലൂരിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
2001ല്‍ ആദ്യ എ സ്എ സ്എല്‍സി ബാച്ച് പുറത്തി റങ്ങി. 2008ലാണ് പ്ലസ്ടു ബാച്ച് തുടങ്ങിയത്.
തുടര്‍ച്ചയായി എ സ്എ സ്എല്‍സിക്ക് നൂറു ശതമാനം വിജയം നേടിവരുന്ന സ്‌കൂളാണിത്.
2017-18 അധ്യയന വര്‍ഷം സ്‌കൂളിന് മികവിന്റെ വര്‍ഷമായിരുന്നു. സംസ്ഥാന
കലോല്‍സവത്തില്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ ശ്രദ്ധേയമായ വിജയം നേടി. അമ്മ
മരിച്ച ദിവസം കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച വടക്കനാട് കോളനിയിലെ രാഹുലിനെക്കുറിച്ചുള്ള വാര്‍ത്ത ഏറെ പ്രാധാന്യം നേടിയിരുന്നു. എ സ്എ സ്എല്‍
സി പരീക്ഷയില്‍ രാഹുല്‍ ഏഴ് എ പ്ല സ് നേടി. അഞ്ഞൂറോളം കുട്ടികള്‍ താമസിച്ചുപഠിക്കുന്ന
വിദ്യാലയം ഏറെ പരിമിതികള്‍ മറികടന്നാണ് മികവിന്റെ പാതയിലെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *