May 15, 2024

സുമനസുകളുടെ സഹായം തേടി സിബി

0
Mty Sibi 3
മാനന്തവാടി ∙ ഉദാരമതികളുടെ കനിവ് തേടുകയാണ്  തിരുവനന്തപുരം ആർസിസിയിൽ
കാൻസർ ബാധിതനായി ചികിൽസയിൽ കഴിയുന്ന  എടവക ചേമ്പിലോട്ടെ പുത്തൻപുരയ്ക്കൽ
സിബി(15).  കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 10–ാം തരം വിദ്യാർഥിയായ
സിബി ബോൺ കാൻസർ ബാധിതനായി ഏറെ നാളായി ചികിൽസയിലാണ്. പിതാവ് നേരത്തെ
മരിച്ചതിനാൽ അമ്മ കൂലിപ്പണിയെടുത്താണ് സിബിയെയും സഹോദരിയിയെയും
വളർത്തിയിരുന്നത്. ചികിൽസക്കായി ആശുപത്രിയിൽ കയറി ഇറങ്ങേണ്ടി വന്നതോടെ
ഇവർക്ക് കൂലിപ്പണിക്കും പോകാൻ കഴിയാതായി. കൂനിൻമേൽ കുരുപോലെ കാലവർഷത്തിൽ
ഇവർ താമസിച്ചിരുന്ന കൂരയും തകർന്നു. ചികിൽസക്ക് ആവശ്യമായ ഭീമമായ തുക
കണ്ടെത്താൻ നിർധന കുടുംബത്തിന് മുൻപിൽ വഴികളില്ല. കാറ്റെടുത്ത വീട്
പുതുക്കി പണിയേണ്ടതുമുണ്ട്. ഇൗ നിസഹായാവസ്ഥയിൽ നാട്ടുകാർ സിബി ചികിൽസാ
സഹായ സമിതി രൂപീകരിച്ച് ധനശേഖരണം ആരംഭിച്ചിരിക്കയാണ്.  പഞ്ചായത്ത്
പ്രസിഡന്റ് ഉഷാ വിജയൻ രക്ഷാധികാരിയായും പഞ്ചായത്ത്  അംഗം ആമിന അവറാൻ
ചെയർപഴ്സണും ടി.പി. വർക്കി കൺവീനറും ഷാബ ചക്കാലക്കുടി ട്രഷററുമായ
കമ്മിറ്റി  ഇന്ന്  മാനന്തവാടി ടൗണിൽ പിരിവ് നടത്തും. വിവിധ യുവജന
പ്രസ്ഥാനങ്ങൾ ചേർന്നുളള യുവ കൂട്ടായ്മയും ചികിൽസാ ധനശേഖരണവുമായി
സഹകരിക്കുന്നുണ്ട്. കമ്മിറ്റി ജില്ലാ സഹകരണ ബാങ്കിന്റെ കല്ലോടി ബ്രാഞ്ചിൽ
130321200422128 ആയി അകൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്
കോഡ്–fdrlowdcb01. സുമനസുകളോടെ സഹായത്തോടെ ചികിൽസക്കും ഭവന
പുനരുദ്ധാരണത്തിനും ആവശ്യമായ തുക കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്
കമ്മിറ്റി. ഫോൺ– 9497306822.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *