അഞ്ചുകുന്ന് ജലനിധി മെയ് 15 നുള്ളിൽ മുഴുവൻ ജോലികളും പൂർത്തിയാക്കി കമ്മീഷൻ ചെയ്യും
പനമരം : 1534 കുടുംബങ്ങൾക്ക് പ്രയോജനപ്രദമാകുന്ന അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതി പ്രവർത്തികൾ പൂർത്തിയാക്കി മെയ് 15 നുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന് ജലനിധി അധികൃതർ പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് ഉറപ്പ് നൽകി.പ്രസ്തുത ആവശ്യം ഉന്നയിച്ച് മാർച്ച് 15ന് പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചപ്പോൾ ഏപ്രിൽ 30നകം പണി പൂർത്തിയാക്കാമെന്ന് അറിയിച്ചിരുന്നു.
ജലനിധിക്ക് പഞ്ചായത്ത് നൽകാനുള്ള ഫണ്ട് വിഹിതം ഒരാഴ്ചക്കുള്ളിൽ നൽകാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പ് നൽകിയത് പ്രകാരം ജലനിധിക്ക് ഫണ്ട് കൈമാറിയിട്ടും വർക്കുകൾ പൂർത്തീകരിക്കാത്തതിനാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ ജലനിധി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ചർച്ചക്ക് കുനിയൻ അബദുൽ അസീസ് .എ ജാഫർ മാസ്റ്റർ .സി .പി ലത്തീഫ്. സാലിഹ് ദയരോത്ത് എന്നിവർ നേത്രത്വം നൽകി






Leave a Reply