കാഞ്ഞിരത്തിനാൽ ഭൂസമരം: 7-ന് ഏകതാ പരിഷത്തിന്റെ ഐക്യദാർഢ്യ ശാന്തി പദയാത്രയും പ്രതിഷേധ ചിത്രരചനയും .
കൽപ്പറ്റ:കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂസമരത്തിന് പിന്തുണ അറിയിച്ച് 7-ന് ഏകതാ പരിഷത്തിന്റെയും ഓൾ ഇന്ത്യാ ഫാർമേഴ്സ് അസോസിയേഷന്റെയും ഐക്യദാർഢ്യ ശാന്തി പദയാത്രയും പ്രതിഷേധ ചിത്രരചനയും നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ നാല്പത് വർഷമായുള്ള ദു:ഖ ദുരിതങ്ങളോട് ചേർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരൻമാർ തിങ്കളാഴ്ച കൽപ്പറ്റ കലക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധ ചിത്ര രചനാ സമരം നടത്തും. രാവിലെ ഒമ്പത് മണിക്ക് പരിപാടി ആരംഭിക്കും. 9.30-ന് മഹാത്മ ഗാന്ധിജിയുടെ പാദസ്പർശമേറ്റ പുളിയാർമല ആശ്രമത്തിൽ നിന്ന് സന്നദ്ധ പ്രവർത്തകർ കലക്ട്രേറ്റിലെ സത്യാഗ്രഹ പന്തലിലേക്ക് ശാന്തി പദയാത്ര നടത്തും. തുടർന്ന് മൗന പ്രാർത്ഥന നടത്തും. ഏകതാ പരിഷത്തിന്റെ മുൻ അധ്യക്ഷൻ പദയാത്രാ ഗാന്ധി ഡോ: പി.വി. രാജഗോപാൽ, ഫോറം ഫോർ വോട്ടേഴ്സ് അലയൻസ് ചെയർമാൻ അഡ്വ.ജോൺ ജോസഫ് ,ഐഫ പ്രസിഡണ്ട് അഡ്വ: ബിനോയ് തോമസ് ,ഏകതാ പരിഷത്തിന്റെ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ പി.ജെ.ദേവസ്യ, വിനോദ് ഗോപാലൻ, ബാബു വാളവയൽ, പ്രദീപ് കുമാർ, ഗംഗാധരൻ എന്നിവർ പങ്കെടുത്തു.






Leave a Reply