അവധിക്കാല മാധ്യമശില്പശാല സംഘടിപ്പിക്കുന്നു
കേരള മീഡിയ അക്കാദമി, വയനാട് പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിക്കായി അവധിക്കാല മാധ്യമശില്പശാല സംഘടിപ്പിക്കുന്നു. വയനാട്ടിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായിരുന്ന വി ജി വിജയന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് 16, 17,18 തീയതികളില്‍ നടത്തുന്ന ശില്പശാലയില്‍ മുപ്പത് പേര്‍ക്കാണ് പ്രവേശനം.
മാധ്യമങ്ങളെ അടുത്തറിയാനും ഈ മേഖലയിലുള്ള താല്‍പര്യംകുട്ടികളില്‍ വളര്‍ത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ്. പത്രം – വീഡിയോനിര്‍മ്മാണത്തിനുള്ള പരിശീലനം, നവമാധ്യമങ്ങളെ പരിചയപ്പെടുത്തല്‍, ആനിമേഷന്‍,കാര്‍ട്ടൂണ്‍ എന്നിവയെല്ലാം ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകരും വിദഗ്ദ്ധരും ക്ലാസ്സുകള്‍ നയിക്കും. ശില്പശാലയില്‍ കുട്ടികള്‍ പത്രം പ്രസിദ്ധീകരിക്കുകയും വീഡിയോ ന്യൂസ് നിര്‍മ്മിക്കുകയും ചെയ്യും.താല്‍പര്യമുള്ളവർ 8281194365, 7907660236 എന്ന നമ്പറുകളില്‍ വിളിക്കുക.





Leave a Reply