May 9, 2026

കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കസ്റ്റഡിമരണവും വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളും നിത്യസംഭവമായ കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കുറ്റപ്പെടുത്തി. കേസില്‍പ്പെടാത്ത പ്രതികളെ രാഷ്ട്രീയവൈരം തീര്‍ക്കുന്നതിന് വേണ്ടി പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ടു മര്‍ദ്ദിച്ചുകൊല്ലുന്നത് കേരളത്തില്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറെയും മുസോളിനിയെയും കടത്തിവെച്ചി തികച്ചും ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥതയുള്ള ഗവണ്‍മെന്റ് നിത്യേന കൊലപാതകങ്ങളും സ്ത്രീപീഡനങ്ങള്‍ നടക്കുമ്പോഴും പിഞ്ചുകുട്ടികളെ ബലാത്സംഗം ചെയ്തുകൊല്ലുമ്പോഴും അത് കണ്ട് രസിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഒരു വിദേശവനിത ബലാത്സംഗം ചെയ്ത് പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ അവരുടെ അനുജത്തിയായ വിദേശവനിത പൊലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു വിധ അന്വേഷണവും നടപടിയും ഉണ്ടാകാത്തതിന്റെ പേരില്‍ കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടതിന്റെ പേരില്‍ അവരുടെ പേരില്‍ കള്ളക്കേസെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കെടുകാര്യസ്ഥതയുടെ ഉദ്ദാഹരണമായി മാറിയ സര്‍ക്കാര്‍ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും സമൂഹത്തിലെ പാവപ്പെട്ടവരെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി മുന്നോട്ടുപോകുന്നത് യു ഡി എഫ് കയ്യുംകെട്ടി നോക്കിയിരിക്കില്ല. അറുകൊല രാഷ്ട്രീയത്തിനെതിരെ പിടിപ്പുകെട്ട കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ  മെയ് എട്ടിന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ജില്ലാകലക്‌ട്രേറ്റ് ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി പിക്കറ്റ് ചെയ്യും. യു ഡി എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പി പി ആലി സ്വാഗതം പറഞ്ഞു. കെ പി സി സി അംഗം എല്‍ ഡി അപ്പച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ കെ അഹമ്മദ്ഹാജി മുഖ്യപ്രഭാഷണം നടത്തി. ഡി സി സി ഭാരവാഹികളായ എം എ ജോസഫ്, വിജയമ്മ ടീച്ചര്‍, രമേശന്‍ മാസ്റ്റര്‍, ടി ജെ ജോയി, പി വീരാന്‍കോയ, സി മമ്മി, ആര്‍ ഉണ്ണികൃഷ്ണന്‍, രാജു ഹെഡമാഡി, കെ ടി മുഹമ്മദ്, കെ എം എ സാലി, ആര്‍ രാമചന്ദ്രന്‍, സി പി പുഷ്പലത, നന്നാട്ട് ജോണി, ശകുന്തള ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *