August 31, 2026

പൊലിക 2018:പ്രദര്‍ശനമേളക്ക് നാളെ തുടക്കമാകും

0
a-7
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികകാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍
മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന
പൊലിക 2018 പ്രദര്‍ശനമേളക്ക് നാളെ  കല്‍പ്പറ്റ എ സ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാവും. രാവിലെ 10 ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വിവിധ
വകുപ്പുകള്‍ ഒരുക്കുന്ന നൂറോളം സ്റ്റാളുകളില്‍ അതാത് വകുപ്പുകളുടെ സേവനങ്ങള്‍
ലഭ്യമാകും. എല്ലാ ദിവസവും വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകള്‍
നടക്കും. വൈകീട്ട് 6 മുതല്‍ ജില്ലക്കകത്തും പുറത്തുമുളള പ്രസിദ്ധ കലാവേദികള്‍
അവതരിപ്പിക്കുന്ന സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. ഉദ്ഘാടന ദിവസമായ
നാളെ വൈകീട്ട് ആറിന് കേരളത്തിലെ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഷോ അരങ്ങേറും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *