May 17, 2024

വന്യമൃഗശല്യത്തിന് പരിഹാരം കാണണം ജില്ലാ വികസന സമിതി യോഗം

0
Jilla Vikasana Samithi Yogam 1
• ഡിഎഫ്ഒ മാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കണം
• വരള്‍ച്ച ബാധിത മേഖലകളില്‍ കുടി വെള്ളം ലഭ്യമാക്കും
• മന്ത്രിസഭാ വാര്‍ഷികം; ഒരുക്കങ്ങള്‍ വിലയിരുത്തി
 ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം
കാണണമെന്ന് ജില്ലാ വികസന സമിതി യോഗം. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം
കാണാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും നോര്‍ത്ത്, സൗത്ത് ഡിഎ ഫ്ഒമാരും പ്രത്യേകം
പദ്ധതികള്‍ തയ്യാറാക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കലക്ടറേറ്റിലെ എ
പിജെ ഹാളില്‍ ചേര്‍ന്ന യോഗ ത്തില്‍ ആവശ്യപ്പെട്ടു. വനത്തിനുള്ളില്‍ ജോലി ചെയ്യുന്ന
ആദിവാസി വാച്ചര്‍മാരെ അവിടെയെത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. വടക്കനാട്
റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീണ്ടും നാട്ടിലിറങ്ങുന്ന സാഹചര്യമാണുള്ളത്.
വന്യ മൃഗശല്യം തടയാന്‍ പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ തയ്യാറാക്കി സര്‍ക്കാരിനെ ബോധ്യപ്പെടുത്തി ഫണ്ട് നേടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന്
എം ഐ ഷാനവാസ് എംപിയുടെ പ്രതിനിധി കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു. വന്യ 
മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ ഏര്‍പ്പെടുത്തിയ നടപടികളെ ക്കുറിച്ച് വനംവകുപ്പ്
അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. സൗത്ത് വയനാട് ഡിവിഷനില്‍ 220 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമാണെന്ന് ഡിഎഫ്ഒ പി ര ഞ്ജിത്ത് കുമാര്‍
അറിയിച്ചു. പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ 54 കി ലോമീറ്റര്‍ റെയില്‍ ഫെന്‍സിങ്
സ്ഥാപിക്കുന്നതിന് 10 കോടിയു ടെ പ്രപോസല്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനജാഗ്രതാ സമിതികളില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ സമയബന്ധിതമായി
നടപടിയെടുക്കും. വന്യജീവി കള്‍ കൃഷിയിടത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട പരാതികള്‍
വര്‍ധിച്ച സാഹച ര്യത്തില്‍ എല്ലാ വികസന സമിതി യോഗങ്ങളിലും ഡിഎ ഫ്ഒമാര്‍
നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് സുഹാസ്
നിര്‍ദേശം നല്‍കി.
 എ ച്ച്എംഎല്‍ തൊഴിലാളികളുടെ ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി സി കെ ശശീന്ദ്രന്‍ എംഎല്‍എ യോഗത്തെ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടോയ്‌ലറ്റ് ബ്ലോക്ക്, കുടിവെള്ള സംവിധാനം എന്നിവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കുറുമ്പാലക്കോട്ടയിലെ
ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നടപടിയെടുക്കും. വനത്തിനുള്ളിലെ
മണിമുണ്ട, പുത്തൂര്‍ സെറ്റില്‍മെന്റുകളില്‍ രണ്ടു മാസത്തിനകം വൈദ്യുതി എത്തിക്കുമെന്ന് കെഎ സ്ഇബി അറിയിച്ചു. എംഎല്‍എ ഫണ്ടുപയോഗിച്ചാണ് പ്രവൃത്തി നടത്തുക. 1.3
കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കാനുള്ള അനുമതി വനംവകുപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടി കള്‍ പുരോഗമിക്കുകയാണ്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഹോളോബ്രിക്‌സ് യൂനിറ്റ് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമി
ക്കുകയാണെന്ന് കുടുംബ ശ്രീ ജില്ലാ മിഷന്‍ അറിയിച്ചു. യൂനിറ്റ് ആരംഭിക്കാന്‍ താല്‍പര്യമുള്ളവരുടെ
ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഒരു ബ്ലോക്കില്‍ ഒന്ന് എന്ന ക്രമത്തില്‍ നാലു
യൂനിറ്റുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ മിഷന്‍ കോ-ഓഡിനേറ്ററുടെ പ്രതിനിധി യോഗത്തെ അറിയിച്ചു. വരള്‍ച്ച രൂക്ഷമായ മുള്ളന്‍കൊല്ലി, പൂതാടി,
പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തുകളിലും ആദിവാസി കോളനികളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്ന് ജിപിഎ സ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യും. റവന്യൂവകുപ്പ്
സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുകള്‍ വഴിയും ജലലഭ്യത ഉറപ്പുവരു ത്തിയിട്ടുെന്നും ഡിഡിപി
റിപോര്‍ട്ട് ചെയ്തു. കല്‍പ്പറ്റ നഗര സഭയില്‍ ഫുട്പാത്ത് നവീകരിക്കുന്ന തിനാവശ്യമായ
നടപടിയെടുത്തിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കൈനാട്ടി ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പ റഞ്ഞു.
 ഫെബ്രുവരി 24ന് നടന്ന ജില്ലാ വികസന സമിതി യോഗ തീരുമാനങ്ങളുടെ തുടര്‍ നടപടികള്‍, 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി, എംഎല്‍എ ഫ്, പുകവലി
നിരോധന നിയമം നടപ്പാക്കല്‍ വണ്‍ സ്റ്റോപ് സെന്റര്‍, ലൈഫ് മിഷന്‍ പുരോഗതി, ഗ്രീന്‍
പ്രോട്ടോകോള്‍ നടപ്പാക്കല്‍, വിവിധ പഞ്ചായത്തുകളിലെ തോട് കൈയേറ്റം തടയല്‍, തദ്ദേശസ്ഥാപനങ്ങ
ളുടെ 2018-19 വാര്‍ഷിക പദ്ധതി പ്രൊജക്റ്റുകളുടെ വെറ്റിങ് പുരോഗതി
എന്നിവ യോഗം അവലോകനം ചെയ്തു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേ ഷ്, എഡിഎം
കെ എം രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജനപ്രതിനിധികള്‍,
ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
മന്ത്രിസഭാ വാര്‍ഷികം; ഒരുക്കങ്ങള്‍ വിലയിരുത്തി
 മ ന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എ സ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മെയ് ഏഴിന് നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയുടെ ഒരുക്കങ്ങള്‍ ജില്ലാ വികസന സമിതി യോഗം
വിലയിരുത്തി. ഉദ്ഘാടനം ഏഴിനു രാവിലെ 10ന് ജില്ലയുടെ ചുമതലയുള്ള തുറമുഖ വകുപ്പ്
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. 91 സ്റ്റാളുകളാണ് പ്രദര്‍ശന
മേളയില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാളുകള്‍ ഞായറാഴ്ച്ചകകം പൂര്‍ണ സജ്ജമാക്കാന്‍
ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് യോഗം
നിര്‍ദ്ദേശിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *