കോട്ടത്തറയിൽ കഴിഞ്ഞ ദിവസം വ്യാജ മദ്യം കഴിച്ച് ആദിവാസി മരിക്കാനിടയായ സംഭവം:സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്
കോട്ടത്തറയിൽ കഴിഞ്ഞ ദിവസം വ്യാജ മദ്യം കഴിച്ച് ആദിവാസി മരിക്കാനുണ്ടായ സംഭവത്തിൽ കള്ളിന്റെ സാംമ്പിൽ പരിശോധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യാജ മദ്യം വിൽക്കുന്ന ഷാപ്പുകൾക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. റനീഷ് കോട്ടത്തറ അധ്യക്ഷത വഹിച്ചു.മുഹമ്മദ് അജ്മൽ, സാലി റാട്ടക്കൊല്ലി, അനൂപ് കായക്കണ്ടി, രോഹിത് ബോധി, മധു, അജയ്ജോസ്, ആന്റണി,മുനീർ, ജിജോ പൊടി മറ്റം, തരീഖ് കടവൻ എന്നിവർ സംസാരിച്ചു.






Leave a Reply