May 30, 2026

ആദിമ മുളയുൽപ്പന്ന യൂണിറ്റ് ശ്രദ്ധേയമാകുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തവിഞ്ഞാൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ആദിമ മുളയുൽപ്പന്ന യൂണിറ്റ് ഏറെ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ  പ്രധാനപ്പെട്ട 02 പരിപാടികളിൽ പങ്കെടുക്കുന്നതിന് ആദിമക്കു അവസരം ലഭിച്ചു. കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാഷൻ ടെക്നോളജിയിൽ നടന്ന വിദഗദ്ധ പരിശീലനത്തിൽ യൂണിറ്റിൽ നിന്നും പത്തു വനിതകൾ പങ്കെടുക്കുകയുണ്ടായി. മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലനത്തിൽ ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ മനസിലാക്കുന്നതിനും യൂണിറ്റിന് ദേശീയ അംഗീകാരം നേടിയെടുക്കുവാനും സാധിച്ചു. കൂടാതെ യൂണിറ്റിനാവശ്യമായ വെബ്‌സൈറ്റ്, ബ്രോഷർ എന്നിവ തയ്യാറാക്കുന്നതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാഷൻ ടെക്നോളജി സാങ്കേതിക സഹായം നൽകും. ഇതിന്റെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാഷൻ ടെക്നോളജിയിലെ വിദ്യാർത്ഥികൾ യൂണിറ്റ് സന്ദർശിച്ച് പഠനം നടത്തുകയുണ്ടായി. കൂടാതെ കൽപ്പറ്റയിൽ വെച്ചു നടന്ന പൊലിക 2018 ലും പങ്കെടുക്കുന്നതിന് ആദിമ മുളയുൽപ്പന്ന യൂണിറ്റിനു അവസരം ലഭിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *