May 21, 2024

വയനാട്ടില്‍ അന്യം നിന്നും പോകുന്ന പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് പരിശീലനം നല്‍കും

0
കല്‍പ്പറ്റ: വയനാട്ടില്‍ അന്യം നിന്നും പോകുന്ന പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് പരിശീലനം നല്‍കുമെന്ന് സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50ഓളം പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും കാര്‍ഷിക സര്‍വകലാശാല സെനറ്റ് അംഗവുമായ ചെറുവയല്‍ രാമന്‍ പരിശീനം നല്‍കും. ഹരിത കേരള പദ്ധതിയുടെ ഭാഗമായി സഹകരണ സ്ഥാപനങ്ങളിലൂടെയാണ് നെല്‍വിത്ത് സംരക്ഷണത്തില്‍ പരിജ്ഞാനം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. 
10ന് ഉച്ചകഴിഞ്ഞ് രണ്ടിന് കല്‍പ്പറ്റ പിപിഎസ് ടൂറിസ്റ്റ് ഹോമിലാണ് പരിശീലനം. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പദ്ധതി വിശദീകരിക്കും. കല്‍പ്പറ്റ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.എം. ഖദീജ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ. കുഞ്ഞികൃഷ്ണന്‍, പി.കെ. ദാസപ്പന്‍, പി. വിശ്വനാഥ്, എം.ജി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *