May 1, 2024

ഭവന വായ്പാ പദ്ധതി അട്ടിമറിച്ചത് പ്രതിഷേധാർഹം: ഉമാശങ്കർ

0
കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി അട്ടിമറിച്ചത് പുന:സ്ഥാപിക്കണമെന്ന് കേരള എൻജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മന്ത്രിസഭയുടെ രണ്ടാം വാർഷികം ആഘോഷമാക്കി മാറ്റിയ ഭരണാധികാരികൾ ജീവനക്കാരുടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഇല്ലാതാക്കിയിരിക്കുകയാണ്. ക്ഷാമബത്ത രണ്ട് ഗഡുക്കൾ കുടിശ്ശികയായിരിക്കുകയാണ്.ഇതും നീതികരിക്കതക്കതല്ലയെന്നും അദ്ദേഹം പറഞ്ഞു. ലൈജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി സി സത്യൻ, കെ യൂസഫ്, ജോസ് കെ എ ,  ബിജു ജോസഫ്, വി കെ ശശികുമാർ , ബി സുനിൽ കുമാർ,  റജീസ് കെ തോമസ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *