May 30, 2026

മന്ത്രിസഭാ രണ്ടാം വാര്‍ഷികം:മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാളില്‍ ലേണേഴ്‌സ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലന ടെസ്റ്റ്

0
07
By ന്യൂസ് വയനാട് ബ്യൂറോ
കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാള്‍ ആര്‍.ടി.ഒ. വി.സജിത്ത് ഉദ്ഘാടനം ചെയ്തു.ജോ.ആര്‍.ടി.ഒ. വി.ഷെരീഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനജാഗ്രത പുരസ്‌കാര ജേതാവ് കെ.പി.ഹരിദാസിന്റെ ചിത്രപ്രദര്‍ശനം,ആര്‍.ടി.ഒ.വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനം,ലേണേഴ്‌സ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലന ടെസ്റ്റ് എന്നിവ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.മന്ത്രി രാമചന്ദ്രന്‍ കടപള്ളി സ്റ്റാള്‍ സന്ദര്‍ശിച്ചു.എം.എല്‍.എ. സി.കെ ശശീന്ദ്രന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി,ജില്ലാ കളക്ടര്‍ എസ്.സുഹാസ് എന്നിവരും മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നു.എം.വി.ഐ. എസ്.പി.ബിജുമോന്‍ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *