ഇന്ത്യൻറെഡ്ക്രോസ് സൊസൈറ്റിയുടെ വയനാട് ജില്ലാ ഘടകം റെഡ്ക്രോസ് ദിനം ആചരിച്ചു:ബത്തേരി ടൗണിൽ അന്തിയുറങ്ങുന്ന അനാഥരായവർക്ക് പ്രഭാത ഭക്ഷണം നൽകി
കല്പറ്റ: ഇന്ത്യൻറെഡ്ക്രോസ് സൊസൈറ്റിയുടെ വയനാട് ജില്ലാ ഘടകം റെഡ്ക്രോസ് ദിനം ആചരിച്ചു.രാവിലെ 6.30 ന് ബത്തേരി ടൗണിൽ അന്തിയുറങ്ങുന്ന അനാഥരായവർക്ക് പ്രഭാത ഭക്ഷണം നൽകി കൊണ്ട് ലോക റെഡ് ക്രോസ് ദിനമായ മെയ് 8 ന് റെഡ്ക്രോസ് സൊസൈറ്റിയുടെ വയനാട് ബ്രാഞ്ച് റെഡ്ക്രോസ്ദിനാചരണത്തിന് തുടക്കം കുറിച്ചു.രാവിലെ ആരംഭിച്ച ഭക്ഷണ വിതരണത്തിന് റെഡ് ക്രോസ്ജില്ലാചെയർമാൻ അഡ്വ: ജോർജ്ജ് വാത്തുപറമ്പിൽ ഉൽഘാടനം നിർവ്വഹിച്ചു.ജില്ലാവൈസ്ചെയർമാൻ ഷമീർ ചേനക്കലിന്റെനേതൃത്വത്തിൽ റെഡ് ക്രോസ് ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണൻ ഫാദർ മത്തായി,ജില്ലാമാനേജിങ്ങ്കമ്മറ്റി അംഗങ്ങളായ സുരേഷ് മാത്യു ,മനോജ്പനമരം, തങ്കച്ചൻ മാനന്തവാടി, ദുരന്ത നിവാരണ അതോറിറ്റി കോ_ ഓഡിനേറ്റർ ആശാ കിരൺ,നസീം ബത്തേരി, അക്ബർ അലി, ജലീൽ മുതലായവർ ടൗണിൽ അന്തിയുറങ്ങിയവരെ കണ്ടെത്തുകയും ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്തു.ശേഷം 10 മണിക്ക്കല്പറ്റ ജില്ലാ കലക്ടറേറ്റ് പടിക്കൽ നിന്നും ആരംഭിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾക്കെതിരായുള്ള ബോധവത്കരണ റാലി കല്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു ജില്ലാ ചെയർമാൻ ഫ്ലാഗ് ഓഫ്ചെയ്ത റാലിയിൽ ഉണ്ണികൃഷ്ണൻസ്വാഗതവും വനിതാ വിങ്ങ് കോഡിനേറ്റർ വിജയകുമാരി ടീച്ചർ നന്ദിയും പറഞ്ഞു ഫാദർ മത്തായി, മനോജ് ,നൗഷാദ്, ബത്തേരി താലൂക്ക് ചെയർമാൻ ആതിര മത്തായിഎന്നിവർ ആശംസകളർപ്പിച്ചു.






Leave a Reply