October 2, 2026

കരകൗശല ഉല്‍പാദന-വിപണനകേന്ദ്രം ശിലാസ്ഥാപനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ പഞ്ചായത്തിലെ മില്ലുമുക്കില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലത്ത് തുടങ്ങുന്ന പട്ടികവര്‍ഗ കരകൗശല ഉല്‍പാദന-വിപണനകേന്ദ്രത്തിന്റെ
ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. 2017-18
വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി 82 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം
നിര്‍മിക്കുന്നത്. 500ഓളം പരിശീലകര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, അതിഥികള്‍ക്ക്
താമസസൗകര്യം, പാചകപ്പുര ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി
ചെയര്‍മാന്‍ കെ മിനി, ജില്ലാ പഞ്ചായത്ത് അംഗം ഓമന ടീച്ചര്‍, ഷീല രാമദാസ്, റസീന
സുബൈര്‍, റൈഹാനത്ത് ബഷീര്‍, കേളോത്ത് ഇബ്രാഹീം, കെ കെ അഹമ്മദ്ഹാജി,
കടവന്‍ മോയിന്‍, വി പി യൂസുഫ്, സുരേഷ് ബാബു കൂടോത്തുമ്മല്‍, ഉണ്ണികൃഷ്ണന്‍
ചീക്കല്ലൂര്‍, വാഴയില്‍ ഇബ്രാഹീം, നജീബ് കരണി, നെല്ലോളി കുഞ്ഞമ്മദ്, വി എസ്
സിദ്ദീഖ്, എസ് എം ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ എസ് സുരേഷ്
എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *