September 1, 2026

പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ്

0
By ന്യൂസ് വയനാട് ബ്യൂറോ
പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സംബന്ധിച്ച് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന
ഓറിയന്റേഷന്‍ ക്ലാസുകള്‍  നാളെ നൂല്‍പ്പുഴ ,പൂതാടി, അമ്പലവയല്‍,
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി, പനമരം, മാനന്തവാടി, എടവക, തവിഞ്ഞാല്‍,
മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, കണിയാമ്പറ്റ
പഞ്ചായത്തുകളിലുള്ളവര്‍ക്കും വെള്ളിയാഴ്ച്ച പുല്‍പ്പള്ളി, മീനങ്ങാടി, തിരുനെല്ലി,
വെള്ളമുണ്ട, തൊണ്ടര്‍നാട്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി, വൈത്തിരി, പൊഴുതന,
വെങ്ങപ്പള്ളി പഞ്ചായത്തുകളിലുള്ളവര്‍ക്കും നടക്കും. ഈ വര്‍ഷം പത്താംതരം
പാസായ എല്ലാ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍
അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *