ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കോസ്മറ്റോളജി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക
പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കോസ്മറ്റോളജി ക്ലിനിക്കിന്റെ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
അധ്യക്ഷ ടി.മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.ദേവകി,
സൂപ്ര് ഡോ.വി.ജിതേഷ്, ഡോ.അമല്‍ശ്യാം എന്നിവര്‍ സംസാരിച്ചു. ത്വക്ക് രോഗ
ചികിത്സയില്‍ ഏറ്റവും നൂതന സങ്കേതങ്ങള്‍ കോസ്മറ്റോളജി വിഭാഗത്തില്‍ ലഭ്യമാണ്.





Leave a Reply