April 30, 2024

ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു

0
കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2018-19 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജുകളിലും, കോളനികളും മദ്യം, മയക്കുമരുന്ന്
ദുരുപയോഗം, റാഗിംഗ്, സൈബര്‍കുറ്റകൃത്യങ്ങള്‍, തീവ്രവാദം എന്നിവയ്‌ക്കെതിരെയും
റോഡുസുരക്ഷ, മാനസികാരോഗ്യം എന്നിവയെ സംബന്ധിച്ച ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിന്
ജില്ലയിലെ അപേക്ഷകര്‍ക്കായി മെയ് 17ന് രാവിലെ 10ന് കോഴിക്കോട് പി.ഡബ്ല്യൂ.ഡി.റസ്റ്റ്
ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത പ്ലസ്ടു. പ്രായപരിധി
18-40 ഉം ഇടയില്‍. പരാമര്‍ശ മേഖലകളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. 
അപേക്ഷ ഫോറം കമ്മീഷന്റെ 
www.skyc.kerala.gov.in
എന്ന വെബ്‌സൈറ്റില്‍
ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും, 2
ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേതാണെന്ന് കമ്മീഷന്‍
സെക്രട്ടറി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *