August 9, 2026

ജില്ലയില്‍ രണ്ട് കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി സര്‍ക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍
സാമ്പിളെടുത്ത് രാസപരിശോധനക്കയച്ച പാലക്കാട് ഗോവിന്ദപുരത്തുള്ള ആഫിയ
കോക്കനട്ട് ഓയില്‍ മില്ലിലെ ഗ്രാന്റ് കുറ്റ്യാടി കോക്കനട്ട് ഓയില്‍, കേര സ്‌പെഷ്യല്‍
കോക്കനട്ട് ഓയില്‍, പൊള്ളാച്ചിയിലെ നയിന്‍ സ്റ്റാര്‍ അസോസിയേറ്റ് എന്ന
സ്ഥാപനത്തിന്റെ കേരള റിച്ച് കോക്കനട്ട് ഓയില്‍ എന്നിവയുടെ വിതരണവും
വില്‍പ്പനയും ഭക്ഷ്യസുരക്ഷാ നിലവാര നിയമം അനുസരിച്ച് നിരോധിച്ചു. നിരോധിച്ച
ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ഫുഡ് ലൈസന്‍സ്
റദ്ദുചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഫുഡ്
സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എം.ടി.അനൂപ് കുമാര്‍ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *