August 9, 2026

മഹാത്മ ദീനബന്ധു കാരുണ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ കിറ്റ് വിതരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ലോകം മുഴുവന്‍ ഗാന്ധിജിയെ ആദരിക്കുകയും ഗാന്ധിസത്തെ അംഗീകരിക്കുകയും ചെയ്യുമ്പോഴും ഭാരതത്തില്‍ ഗാന്ധിഘാതകര്‍ക്ക് വേണ്ടി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുകയാണ് ബി ജെ പി എന്ന് എന്‍.ഡി.അപ്പച്ചന്‍ പ്രസ്താവിച്ചു.മടക്കിമലയില്‍ മഹാത്മ ദീനബന്ധു കാരുണ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റംസാന്‍ റിലീഫ് വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നടത്താന്‍ ചേര്‍ന്ന യോഗത്തില്‍ ഗാന്ധിസത്തെ അറിയുവാനും ഗാന്ധിജിയെ പഠിക്കുവാനും ലോകം വെമ്പല്‍ കൊള്ളുന്ന സാഹചര്യത്തില്‍ ഗാന്ധിജിയുടെ നാട്ടില്‍ ഗാന്ധിനിന്ദ നടത്തുന്നവരാണ് രാജ്യം ഭരിക്കുന്നത് എന്നും ഇന്ത്യയുടെ ബഹുസ്വരതയും,ഐക്യവും അടിയുറച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമന്റൊ വിതരണം നടത്തികൊണ്ട് അദ്ദേഹം പറഞ്ഞു.എം.ബി.ബി.എസിന് ഉന്നതവിജയം നേടിയ എം.ബി.ദിവ്യയേയും,എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എ.പ്ലസ് മുഴുവനും നേടിയ ആര്‍ദ്രനായരേയും യോഗം അഭിനന്ദിച്ചു.റംസാന്‍ കിറ്റ് വിതരണോദ്ഘാടനം പി.പി.ആലി നിര്‍വഹിച്ചു. എം.സി.ത്വല്‍ഹത്ത് അധ്യക്ഷത വഹിച്ചു.സുലൈമാന്‍ പൈക്കാടന്‍ സ്വാഗതം പറഞ്ഞു.മോയിന്‍ കടവന്‍,കെ.വി.പോക്കര്‍ഹാജി,ജോയി തൊട്ടിത്തറ,സജീവന്‍ മടക്കിമല,ബഷീര്‍ കണ്ണമ്പറ്റ,സലീം മാവൂര്‍,പി.ടി.അന്ത്രു,കെ.വിജയന്‍,വിന്‍ഷാദ് കണ്ണമ്പറ്റ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *